G
Author
Gramika Team
Published
May 3, 2026

ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പോലീസുകാരന് ദാരുണാന്ത്യം
ചെറുവാഞ്ചേരി: പുളിയൻ പീടികയിൽ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് ബുള്ളറ്റ് യാത്രികനായ പോലീസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കാക്കൂർ സ്വദേശി കെ ഷാമിൽ റഹ്മാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6 മണിയോടെ ഇതുവഴി കടന്ന് പോവുകയായി രുന്ന യാത്രക്കാരാണ് അപകടം നടന്നത് കണ്ടത്. തുടർന്ന് കണ്ണവം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയാണ് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.