G
Author
Gramika Team
Published
June 29, 2026

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
കൂത്തുപറമ്പ്: വേങ്ങാട് കിരാച്ചിയിൽ ബസ്സും കാറും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്റെ മുൻവശം പൂർണമായും തകർന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു അപകടം. വേങ്ങാട് ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വന്ന ബസ്സുമാണ് ഇടിച്ചത്. കാറിൽ ഡ്രൈവർമാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസ് സ്ഥലതെത്തിയിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് കാർ റോഡിൽ നിന്നും നീക്കിയത്.