G

Author

Gramika Team

Published

June 8, 2026

ഫിലിപ്പീൻസിൽ ശകതമായ ഭൂചലനം

ഫിലിപ്പീൻസിൽ ശകതമായ ഭൂചലനം

മനില: തെക്കൻ ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മേഖലയിലെ ചില തീരങ്ങളിൽ സൂനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഭൂമി ശക്തമായി കുലുങ്ങിയതോടെ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഒരു സ്കൂളിന് പുറത്തുനിന്നുള്ള ദൃശ്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി വിദ്യാർഥികൾ തുറസ്സായ മൈതാനത്ത് ഒത്തുകൂടുന്നതും ഈ സമയം സ്കൂൾ കെട്ടിടം തകർന്നുവീഴുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണുള്ളത്.

Share Article