G
Author
Gramika Team
Published
April 4, 2026

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ. ഇന്ന് തിരുവനന്തപുരത്തും തിരുവല്ലയിലും നടക്കുന്ന പൊതുപരിപാടിയിൽ മോദി പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെയാണ് റോഡ്ഷോ കടന്നുപോകുന്നത്. ഉച്ചയ്ക്ക് 1.30-ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് വോട്ടഭ്യർത്ഥിക്കുന്നതിനാണ് മോദി എത്തുന്നത്.