G
Author
Gramika Team
Published
February 20, 2026

പൊയിലൂരിൽ ബോംബ് സ്ഫോടനം ഒരാൾക്ക് പരിക്ക്
പാനൂർ: പൊയിലൂർ മേപ്പാട് ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേപ്പാട് ഉള്ള വീട്ടിക്കൽ സലാമിൻ്റെ ഉടമസ്ഥതയിലുള്ള വീട് പരിസരം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവറായ വടക്കെ പൊയിലൂരിലെ ഷമിത്ത് ലാൽ (24) ന് സ്ഫോടനത്തിൽ പരിക്കേറ്റു. പരിക്കേറ്റ ഷമിത്ത് ലാലിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.വർഷങ്ങളായി അടച്ചിട്ട വീട് പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി.