G
Author
Gramika Team
Published
March 18, 2026

പെയിൻറ് ഗോഡൗണിൽ വൻ തീ പിടുത്തം
എരഞ്ഞോളി: ചോനാടംവെസ്റ്റ് യുപി സ്ക്കൂളിന് സമീപം കെ എം ടേഡേർസിന്റെ പെയിൻറ് ഗോഡൗണിൽ വൻ തീ പിടുത്തം. പുലർച്ചെ 3.30 ഓടെയാണ് സംഭവം. തലശേരിയിൽ നിന്ന് അഗ്നിശമന സേന തീയണച്ചു. എരഞ്ഞോളി ചുങ്കത്തെ കെ.എം. മഹേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമാണ്. ഒന്നര കോടിയുടെ നഷ്ടം കണകാക്കുന്നു. തീപ്പിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കരുതുന്നു. ആളാപായമില്ല.