G

Author

Gramika Team

Published

May 22, 2026

പുറത്തായതിനു പിന്നാലെ ചെന്നൈക്ക് പ്രഹരമായി പിഴ ശിക്ഷ

പുറത്തായതിനു പിന്നാലെ ചെന്നൈക്ക് പ്രഹരമായി പിഴ ശിക്ഷ

അഹമ്മദാബാദ്: ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോടാണ് പരാജയപ്പെട്ടത്. തോൽവിക്ക് പിന്നാലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ടീമിന് വലിയ പിഴയും ഐ.പി.എൽ. ഗവേണിങ് കൗൺസിൽ വിധിച്ചു. നായകൻ ഋതുരാജ് ഗെയ്ക്വാദിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ സ്ലോ ഓവർ റേറ്റ് കുറ്റമായതിനാൽ, ഇംപാക്ട് പ്ലെയർ അടക്കമുള്ള ടീമിലെ മറ്റെല്ലാ അംഗങ്ങൾക്കും 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീസിന്റെ ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകേണ്ടിവരും.

Share Article