G

Author

Gramika Team

Published

April 6, 2026

പുതിയ പ്രതിരോധ സംവിധാനവുമായി ബിഎസ്എഫ്

പുതിയ പ്രതിരോധ സംവിധാനവുമായി ബിഎസ്എഫ്

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ പാമ്പുകളെയും മുതലകളെയും 'കാവല്‍ക്കാരായി' ഉപയോഗിക്കാന്‍ ബിഎസ്എഫ്. അതിര്‍ത്തിയിലെ നദീതടങ്ങളിലും ചതുപ്പുനിലങ്ങളിലും നുഴഞ്ഞുകയറ്റം തടയുന്നതിനായി പാമ്പുകളെയും മുതലകളെയും സ്വാഭാവിക പ്രതിരോധ സംവിധാനമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്എഫ് ആഭ്യന്തര ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗതമായ വേലികള്‍ കെട്ടാന്‍ സാധിക്കാത്ത, അതിര്‍ത്തിയിലെ ദുര്‍ഘടമായ ഇടങ്ങളിലാണ് ഇത്തരമൊരു ആശയം പരിഗണിക്കുന്നത്. 4,096 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം നദികളും ചതുപ്പുനിലങ്ങളുമാണ്. ഇത്തരം പ്രദേശങ്ങളില്‍ ഭൗതികമായ തടസ്സങ്ങള്‍ മാത്രം ഉപയോഗിച്ച് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നത് പ്രായോഗികമല്ല. അതിര്‍ത്തി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി, ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ അനുയോജ്യമായ നദീഭാഗങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എങ്കിലും, ഈ നിര്‍ദ്ദേശം നിലവില്‍ ചര്‍ച്ചാ ഘട്ടത്തിലാണെന്നും ഭാവിയില്‍ ഇത് നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

Share Article