G

Author

Gramika Team

Published

February 13, 2026

പീഡനക്കേസിൽ മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പീഡനക്കേസിൽ മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാടിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് നടപടികൾ ഉടൻ രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന ഫിലിപ് മമ്പാട് നിരവധി പ്രഭാഷണങ്ങളും പ്രചോദനാത്മക വീഡിയോകളും പങ്കുവെച്ചിരുന്ന വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Share Article