G

Author

Gramika Team

Published

June 18, 2026

പി എസ് സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്

പി എസ് സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്

തിരുവനന്തപുരം: പി എസ് സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്ത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്. മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഷുഹൈബ് വധ കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. സംഭവത്തിൽ പി എസ് സി തെറ്റ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംബന്ധിച്ചത് എന്നതിൽ കൃത്യമായ വ്യക്തത നൽകിയില്ലെങ്കിലും തെറ്റ് സമ്മതിക്കുകയായിരുന്നു.

Share Article