G
Author
Gramika Team
Published
April 11, 2026

പിക്കപ്പ് വാനും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു
മട്ടന്നൂർ: ഉളിയിൽ പാലത്തിനു സമീപം പിക്കപ്പ് വാനും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു. ചക്കരക്കൽ സ്വദേശി യൂനുസ് (38) ആണ് മരിച്ചത്. ബസ്സിലെ രണ്ടു യാത്രക്കാർക്കും പരിക്കേറ്റു. അർദ്ധരാത്രി 12 മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തകർന്ന പിക്കപ്പിനുള്ളിൽ നിന്നും നാട്ടുകാരും മറ്റും ചേർന്ന് യൂനുസിനെ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.