G
Author
Gramika Team
Published
February 24, 2026

പാലക്കാട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം
കഞ്ചിക്കോട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. ഡാറ്റ സെൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ അക്രമി പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതനായ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.