G
Author
Gramika Team
Published
April 23, 2026

പാമ്പുകടിയേറ്റ് കുട്ടി മരിച്ച വീട്ടിലെ കിടപ്പുമുറിയിൽ ഒരു പാമ്പിനെ കൂടി കണ്ടെത്തി
തൃശൂർ: കടമ്പോട് ഉറക്കത്തിൽ പാമ്പു കടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിലെ കിടപ്പുമുറിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് വെള്ളിക്കെട്ടൻ വർഗത്തിൽപെട്ട പാമ്പിനെ വീട്ടുകാർ കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. വീണ്ടും മുറികളിലെല്ലാം പരിശോധന നടത്തി. അൽജോയെ കടിച്ച പാമ്പിനെ കൂടാതെ, സംസ്കാര ദിവസം മറ്റൊരു പാമ്പിനെകൂടി കണ്ടെത്തിയിരുന്നു. അൽജോയുടെ സഹോദരൻ, ആശുപത്രിയിൽ ചികിത്സയിലുള്ള അനോഷിന്റെ രോഗാവസ്ഥയിൽ പുരോഗതിയുണ്ട്. വെന്റിലേറ്റർ മാറ്റി.ഇതിനിടെ, വാണിയംപാറ കൊമ്പഴയിൽ വീടിന്റെ ശുചിമുറിയിൽ വച്ച് രണ്ടര വയസ്സുകാരനു പാമ്പുകടിയേറ്റു. മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണു പാമ്പുകടിയേറ്റത്. വിഷമില്ലാത്ത വെള്ളിവരയൻ ഇനത്തിലുള്ള പാമ്പാണു കടിച്ചത്.