G

Author

Gramika Team

Published

May 20, 2026

പത്ത് സിക്സറും ഓറഞ്ച് ക്യാപ്പും: രാജസ്ഥാൻ നാലാമത്

പത്ത് സിക്സറും ഓറഞ്ച് ക്യാപ്പും: രാജസ്ഥാൻ നാലാമത്

ജയ്പുർ: ഐപിഎല്ലിൽ വൈഭവ് സൂര്യവംശി ഒരിക്കൽ കൂടി കത്തിക്കയറിയപ്പോൾ രാജസ്ഥാന് മിന്നും ജയം. നിർണായകമത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. ഏഴുവിക്കറ്റിനാണ് ജയം. ലഖ്നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികന്നു. വൈഭവ് സൂര്യവംശി 38 പന്തിൽ നിന്ന് 93 റൺസുമായി തിളങ്ങി. ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത സജീവമാക്കി. നിലവിൽ പോയന്റ് പട്ടികയിൽ നാലാമതാണ് രാജസ്ഥാൻ. അവസാനമത്സരം ജയിച്ചാൽ ടീമിന് പ്ലേ ഓഫ് ടിക്കറ്റെടുക്കാം.

Share Article