G

Author

Gramika Team

Published

June 13, 2026

ന്യൂസീലൻഡ് ക്രിക്കറ്റിലെ ഇതിഹാസ താരം വില്യംസൺ വിരമിച്ചു

ന്യൂസീലൻഡ് ക്രിക്കറ്റിലെ ഇതിഹാസ താരം വില്യംസൺ വിരമിച്ചു

വെല്ലിങ്ടൺ: ന്യൂസീലൻഡ് ക്രിക്കറ്റിലെ ഇതിഹാസ താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 16 വർഷം നീണ്ടുനിന്ന കരിയറിൽ മൂന്ന് ഫോർമാറ്റുകളിലായി 378 മത്സരങ്ങളിൽ പാഡണിഞ്ഞ ശേഷമാണ് താരം കളിമൈതാനങ്ങളോട് വിടപറയുന്നത്. ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് അദ്ദേഹം. നിലവിൽ ന്യൂസീലൻഡ് ടീം ഇംഗ്ലണ്ടിൽ നടത്തുന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വില്യംസന്റെ ഈ അപ്രതീക്ഷിത തീരുമാനം. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ന്യൂസീലൻഡ് ഇപ്പോൾ 1-0ന് പിന്നിലാണ്. ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റാണ് കരിയറിലെ തന്റെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വ്യക്തമാക്കിയ താരം, പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ കളിക്കില്ലെന്നും അറിയിച്ചു.

Share Article