G
Author
Gramika Team
Published
May 25, 2026

നെല്ലിയാമ്പതിയുടെ ‘നാട്ടാന’ ചില്ലിക്കൊമ്പൻ ചരിഞ്ഞു
പൊള്ളാച്ചി: നെല്ലിയാമ്പതിക്കാർ ‘ചില്ലിക്കൊമ്പൻ’ എന്നു പേരിട്ടുവിളിച്ച കാട്ടാന ഇനി ഓർമ. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെട്ട സേത്തുമട പച്ചത്തണ്ണീർ ഭാഗത്തെ കനാലിൽ വീണാണു കാട്ടാന ചരിഞ്ഞത്. ശനിയാഴ്ച വൈകിട്ടു നാലോടെ കനാലിൽ ആന കുടുങ്ങിയതായി തമിഴ്നാട് വനംവകുപ്പിനു വിവരം ലഭിച്ചിരുന്നു. ഏകദേശം 20 അടി ആഴമുള്ള കനാലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ആനയെ രക്ഷപ്പെടുത്താനുള്ള നടത്തിയെങ്കിലും ശക്തമായ ഒഴുക്കും ആനയുടെ ഭാരവും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. കനാലിലെ വെള്ളത്തിന്റെ അളവു കുറയ്ക്കാൻ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ഇതിനു ദീർഘ സമയം എടുത്തു. ഇതോടെ ആറരയോടെ ആന ചരിഞ്ഞു.