G

Author

Gramika Team

Published

June 13, 2026

നെയ്മർ കളിക്കില്ല

നെയ്മർ കളിക്കില്ല

ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ ബ്രസീലിനെതിരേ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായും താരം മോചിതനായില്ല. കോച്ച് കാർലോ ആഞ്ചലോട്ടി ഇക്കാര്യം സ്ഥിരീകരിച്ചു. ഗ്രൂപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ലോകകപ്പിലെ ബ്രസീൽ-മൊറോക്കോ മത്സരം എല്ലാകാലത്തും ബ്രസീലിന് ഇതിഹാസതുല്യരായ താരങ്ങളുണ്ടായിരുന്നു. അവരുടെ ചിറകിലേറി ടീം കപ്പുയർത്തുന്നതാണ് ആരാധകർ സ്വപ്നംകണ്ടിരുന്നത്. എന്നാൽ, ഇത്തവണ ടീം വരുമ്പോൾ കാർലോ ആഞ്ചലോട്ടിയെന്ന ഇറ്റാലിയൻ പരിശീലകനിലാണ് ടീമും ആരാധകരും പ്രതീക്ഷവെക്കുന്നത്. കഴിഞ്ഞ ലോകകപ്പിനുശേഷം തകർച്ചനേരിട്ട ബ്രസീൽ ഫുട്‌ബോളിന് ആഞ്ചലോട്ടി രക്ഷകനാകുമോയെന്ന് മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരംമുതൽ ഉത്തരം ലഭിക്കും.

Share Article