G
Author
Gramika Team
Published
July 7, 2026

നിർത്തിയിട്ട ഗ്യാസ് വാഹനത്തിന്റെ പിറകിൽ കാർ ഇടിച്ച് അപകടം
മട്ടന്നൂർ: ഉരുവച്ചാലിൽ നിർത്തിയിട്ട പിക്കപ്പ് വാനിന്റെ പിറകിൽ കാറിടിച്ച് അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വലത് വശത്ത് പാചകവാതകവുമായി നിർത്തിയിട്ട പിക്കപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.