G
Author
Gramika Team
Published
June 8, 2026

നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ചാല: റോഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തന്നട കുണ്ടത്തിൽ സ്വദേശിയായ കെ.രജിൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ചാല ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് രജിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
പിതാവ്: കുണ്ടത്തിൽ രാജൻ. മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.