G

Author

Gramika Team

Published

May 27, 2026

നിർണായക രേഖകൾ പിടിച്ചെടുത്തു, വിശകലനം ചെയ്തുവരുന്നു- റെയ്ഡിനു പിന്നാലെ പത്രക്കുറിപ്പുമായി ഇഡി

നിർണായക രേഖകൾ പിടിച്ചെടുത്തു, വിശകലനം ചെയ്തുവരുന്നു- റെയ്ഡിനു പിന്നാലെ പത്രക്കുറിപ്പുമായി ഇഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്സാലോജിക്കിന്റെ ഓഫീസുകളിലും അടക്കം നടത്തിയ റെയ്ഡിൽ വിവിധ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെത്തിയതായി ഇഡി പത്രക്കുറിപ്പിൽ അറിയിച്ചു. രേഖകൾ വിശകലനം ചെയ്തുവരികയാണെന്നും ഇഡി വ്യക്തമാക്കി. സിഎംആർഎൽ മാനേജ്‌മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇഡി വ്യക്തമാക്കി.

Share Article