G

Author

Gramika Team

Published

April 24, 2026

നിരോധിത മയക്കുമരുന്നുമായി യുവാവ്  അറസ്റ്റിൽ

നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

വളപട്ടണം : പുഴാതി അത്താഴകുന്നിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. വളപട്ടണം പാലോട്ടു വയൽ സ്വദേശി മുബഷീറി (35)നെയാണ് കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ‌യും സംഘവും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുഴാതി അത്താഴക്കുന്നിലെ ഈസി നെസ്റ്റ് എന്ന ക്വാട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് 7.779 ഗ്രാം മെത്താഫിറ്റമിനും 7.573 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. സംഘ ത്തിൽ അസിസ്റ്റന്റ് എക് സൈസ് ഇൻസ്പെക്ടർ സി പി ഷനിൽ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്‌മാരായ സന്തോഷ് തൂണോളി, എം കെ സന്തോഷ്, കെ വി റാഫി, ഉദ്യോഗസ്ഥരായ ഇ.സുജിത്ത്, അമൽ ലക്ഷ്‌മണൻ, സി.വി ബഷീർ, പി.നിഖിൽ, പി.വി ദിവ്യ, പി.ഷജിത്ത് എന്നിവരും ഉണ്ടാ യിരുന്നു. പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Share Article