G

Author

Gramika Team

Published

April 18, 2026

നിതിൻ രാജിൻ്റെ മരണം; ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ

നിതിൻ രാജിൻ്റെ മരണം; ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേർ പിടിയിൽ. ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവൽ(28), പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നോയിഡയിൽ എത്തിയ പൊലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നിതിൻ രാജിൻ്റെ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. വലിയൊരു ഐടി പാർക്കിന് സമാനമായ രീതിയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ലോണിന്റെ തിരിച്ചടവ് പരിശോധിക്കാനും വിളിക്കാനുമായി നിരവധി ജീവനക്കാരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ഒരേ സമയം 35 ലേറെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഇവർക്ക് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പല നമ്പറുകളിൽ നിന്നായി മാറി-മാറി വിളിച്ച് ഭീഷണിപ്പെടുത്തി പണം തിരിച്ചടപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. 36 ശതമാനത്തിലേറെ പലിശക്കാണ് ഈ ലോൺ കമ്പനി വായ്പ നൽകിയിരുന്നത്.

Share Article