G

Author

Gramika Team

Published

April 7, 2026

നായ കുരച്ചുചാടി: മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു

നായ കുരച്ചുചാടി: മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു

പയ്യാവൂർ: കളുടെ വിവാഹം ക്ഷണിക്കാനെത്തിയ ആൾ, നായ കുരച്ചുചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കിണറ്റിൽവീണു. പയ്യാവൂർ സ്വദേശി കോയാടൻ വീട്ടിൽ രാജനാണ് (56 ) കിണറ്റിൽ വീണത്. ത്. പയ്യാവൂർ – വെമ്പുവ റോഡരികിൽ ആൽത്തറയ്ക്കു സമീപത്തെ വീട്ടിൽ രാവിലെ ഒൻപതോടെയാണ് സംഭവം. നായ കുരച്ചു ചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും, പയ്യാവൂർ കെഎസ്ഇബി ജീവനക്കാരും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെ രാജനെ രക്ഷപ്പെടുത്തി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share Article