G

Author

Gramika Team

Published

June 10, 2026

നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച നടത്തിയ യുവാവിനെ വലയിലാക്കി പോലീസ്

നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച നടത്തിയ യുവാവിനെ വലയിലാക്കി പോലീസ്

കൂത്തുപറമ്പ്: നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച നടത്തിയ യുവാവിനെ മണിക്കൂറുകൾക്കകം വലയിലാക്കി കൂത്തുപറമ്പ് പോലീസ്. ആമ്പിലാട് ചോരക്കുളത്തെ പി കെ ഷഫ്നാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവിദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. സുഹൃത്തിന്റെ ബൈക്കിലെത്തിയാണ് ഷഫ്നാസ് കവർച്ച നടത്തിയത്. ഈ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ മടപ്പുരയിലെ സി സി ടി വി ക്യാമറയിൽ പതി ഞ്ഞിരുന്നു. ഇതിനൊപ്പം പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറ ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് മണിക്കൂറുകൾക്കകം ഷഫ്നാസിനെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു കവർച്ച. ക്ഷേത്രത്തോട് ചേർന്ന് റോഡരികിലെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്. മഠപ്പുരയിലെ മറ്റ് ഭണ്ഡാരങ്ങൾ തകർക്കാനും മഠപ്പുര, ഓഫീസ്, കഴകപ്പുര എന്നിവയുടെ വാതിലുകൾ തള്ളിതുറക്കാനും ശ്രമിച്ചിരുന്നു. മഠപ്പുരയിലെ വൈദ്യുതി ബന്ധം മോഷ്ടാവ് വിച്ചേതിക്കുകയും ചെയ്തിരുന്നു.

Share Article