G
Author
Gramika Team
Published
June 9, 2026

നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച
കൂത്തുപറമ്പ്: നരവൂർ തൈക്കണ്ടി മടപ്പുരയിൽ കവർച്ച. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. റോഡരികിലുള്ള ഭണ്ഡാരം തകർത്ത് പണം കവർന്നു. മഠപ്പുരയിലെ മറ്റ് ഭണ്ഡാരങ്ങൾ തകർക്കാനും മഠപ്പുര ഓഫീസ്, കഴകപ്പുര എന്നിവയുടെ വാതിലുകൾ തള്ളിതുറക്കാനും ശ്രമിച്ചു. മഠപ്പുരയിലെ വൈദ്യുതി ബന്ധം മോഷ്ടാവ് വിച്ചേതിക്കുകയും ചെയ്തു. ക്ഷേത്രഭാരവാഹികൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലതെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.