G
Author
Gramika Team
Published
June 9, 2026

നട്ടുപിടിപ്പിച്ച നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.
കൂത്തുപറമ്പ്: ആളൊഴിഞ്ഞ പറമ്പിൽ നട്ടുപിടിപ്പിച്ച നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലോട്ട് കുന്നിൽ നിന്നാണ് നാല് കഞ്ചാവ് ചെടികൾ കൂത്തുപറമ്പ് പോലീസ് കണ്ടെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ് ഐ ബെജി ൻ കെ. ബെന്നിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മൂന്ന് സിമന്റ് ചാക്കുകളിലായി നട്ടുവളർത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികൾ. ഒരു മീറ്ററോളം ഉയരമുള്ളതാണ് കഞ്ചാവ് ചെടികൾ. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ കൂത്തു പറമ്പ് പോലീസ് അന്വേഷണം ഊർ ജ്ജിതമാക്കി.