G

Author

Gramika Team

Published

May 3, 2026

ധർമ്മടത്ത് നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി; പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥി

ധർമ്മടത്ത് നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി; പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥി

കണ്ണൂർ: ധർമ്മടത്ത് നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയെന്നും ഈ സാഹചര്യത്തിൽ യുഡിഎഫ് പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥാനാർഥി വിപി അബ്ദുൾ റഷീദ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. താൻ താമസിക്കുന്ന വീടിന് സമീപത്ത് നിന്നാണ് ബോംബ് ഉൾപ്പെടെ പിടിച്ചെടുത്തതെന്നാണ് അബ്ദുൾ റഷീദ് പറയുന്നത്. ധർമ്മടം വീടിനടുത്തു നിന്നാണ് അല്പസമയം മുൻപ് ഉഗ്രശേഷിയുള്ള ബോംബ് ഉൾപ്പെടെ പിടികൂടിയത്. മാരകമായ പ്രഹരശേഷിയുള്ള ഗുണ്ട് ഉൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരമാണ് എടക്കാട് പോലീസ് പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് മിനിറ്റുകൾ മാത്രം അകലെയുള്ള ചെമ്പിലോഡ് തന്നടയിൽ മേപ്പൊയിൽ എന്ന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.' അബ്ദുൾ റഷീദ് പറഞ്ഞു.

Share Article