G
Author
Gramika Team
Published
March 24, 2026

ദേശീയ ശാസ്ത്രസാങ്കേതിക സമ്മേളനം ഇന്ന് സമാപിക്കും.
ശിവപുരം: സെന്റ് തോമസ് എൻജിനിയറിങ് കോളേജിൽ ദേശീയ ശാസ്ത്രസാങ്കേതിക സമ്മേളനം കണ്ണൂർ എയർപോർട്ട് മാനേജിങ് ഡയറക്ടർ ശ്രീ. ദിനേഷ് കുമാർ സി. ഉദ്ഘാടനം ചെയ്യുന്നു
മട്ടന്നൂർ: ശിവപുരം സെന്റ് തോമസ് എൻജിനിയറിങ് കോളേജിൽ ദേശീയ ശാസ്ത്രസാങ്കേതിക സമ്മേളനം ആരംഭിച്ചു. സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ മേഖലയിലെ നൂതന പ്രവണതകളും ഭാവിസാധ്യതകളും എന്ന വിഷയത്തിൽ നൂറ്റിയിരുപതോളം പേപ്പറുകൾ അവതരിപ്പിച്ചു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ ശ്രീ. ദിനേഷ് കുമാർ സി. ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഷിനു മാത്യു ജോൺ അധ്യക്ഷത വഹിച്ചു. കോളേജ് സിഇഒ റിജോ തോമസ് ജോസ്, ഡീൻ അക്കാദമിക്സ് ഡോ. അനിത മേരി സോമൻ, സിവിൽ വിഭാഗം മേധാവി വിജില ബാലകൃഷ്ണൻ, ഡാറ്റാ സയൻസ് വിഭാഗം മേധാവി ജിതിക എം. എന്നിവർ സംസാരിച്ചു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.