G
Author
Gramika Team
Published
March 24, 2026

ദൃശ്യം 3 ലാലേട്ടന്റെ ജന്മദിനത്തിൽ
മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിന്റെ 'ദൃശ്യം 3' റിലീസ് തീയതിയിൽ മാറ്റം. നേരത്തെ വിഷു-ഈസ്റ്റർ വിപണി ലക്ഷ്യമാക്കി ഏപ്രിൽ ആദ്യ വാരം റിലീസ് ചെയ്യാനിരുന്ന ചിത്രം, ഇപ്പോൾ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ലേക്ക് മാറ്റിയിരിക്കുകയാണ്. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസും മോഹൻലാലും തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.