G
Author
Gramika Team
Published
June 24, 2026

ദുരൂഹത ‘പൊതിഞ്ഞ’ കല്ലറ ഇന്ന് തുറക്കും
ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ 11 വർഷം മുൻപ് അവസാനമായി മൃതദേഹം അടക്കിയ 38–ാം നമ്പർ പൊതുകല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞനിലയിൽ മൃതദേഹമെന്നു കരുതുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ ഇന്ന് കല്ലറ തുറന്നു പരിശോധിക്കും. ശാസ്ത്രീയ പരിശോധനയ്ക്കുവേണ്ടി കല്ലറ തുറക്കാൻ തലശ്ശേരി ആർഡിഒ കോടതി പൊലീസിന് അനുമതി നൽകി. ഇരിട്ടി തഹസിൽദാരുടെയും മെഡിക്കൽ ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാകും പരിശോധനയെന്ന് കരിക്കോട്ടക്കരി പൊലീസ് അറിയിച്ചു. പരിശോധനാസമയത്തു മറ്റാർക്കും പ്രവേശനമുണ്ടാകില്ല. അസ്വാഭാവികത തോന്നിയാൽ സാംപിളുകൾ ശേഖരിക്കും. ഡിഎൻഎ പരിശോധനയുൾപ്പെടെ നടത്തും.