G
Author
Gramika Team
Published
July 1, 2026

തൊഴിലുറപ്പ് സമരം സംഘടിപ്പിച്ചു
കൂത്തുപറമ്പ്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ എന്ന മുദ്രാവാക്യമുയർത്തി കെ എസ് കെ ടി യു കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ തൊഴിലുറപ്പ് സമരം സംഘടിപ്പിച്ചു.
സിപിഎം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി എം.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഒ കെ ഭാസ്കരൻ അധ്യക്ഷനായി. കെ.ഇ കുഞ്ഞബ്ദുള്ള, കെ രഘുത്തമൻ, എം.പി അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രകടനവും നടന്നു.