G

Author

Gramika Team

Published

July 1, 2026

 തെങ്ങ് വീടിന്  മുകളിലേക്ക് കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്

തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്

കൂത്തുപറമ്പ്: ശക്തമായ കാറ്റിൽ വീട്ടുപറമ്പിലെ തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്. കൂത്തുപറമ്പ് കുനിയിൽ പാലത്തെ പുത്തൻ പുരയിൽ രാധയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വയോധികയായ രാധയ്ക്കും മകൾക്കും പരി ക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലാണ് വീട്ടുപറമ്പിലെ തെങ്ങ് വീടിനു മുകളിലേക്ക് കടപുഴകി വീണത്. വീടിന്റെ മുൻവശത്തെ വരാന്തയുടെ ഭാഗത്തെ മേൽക്കുരയുടെ മുകളിലാണ് തെങ്ങ് വീണത്. ഈ ഭാഗം തകർന്നു. വരാന്തയിൽ ഇരിക്കുകയായിരുന്ന 92 കാരിയായ രാധയ്ക്കും മകൾ ശൈലജയ്ക്കും ഓട് വീണാണ് പരിക്കേറ്റത്. രാധയ്ക്ക് കൈക്കും ശൈല ജയ്ക്ക് കാലിനുമാണ് പരിക്കേറ്റത്.

Share Article