G

Author

Gramika Team

Published

April 27, 2026

തൃശൂർ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും

തൃശൂർ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് സമാപനം. തിരുവമ്പാടി പാറമേക്കാവ് ഭഗവതികൾ ഉപചാരം ചൊല്ലി പിരിയുന്നതോടെയാണ് പൂരം സമാപിക്കുന്നത്. തിരുവമ്പാടിയും പാറമേക്കാവും ഇന്ന് ക്ഷേത്രത്തിലേക് എഴുന്നള്ളും. ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം കൊടിയിറക്കുന്നതോടെ പൂരത്തിന് സമാപനമാകും. തൃശൂർ പൂരത്തിനായി മാസങ്ങളോളം നീണ്ട ഒരുക്കത്തിന് ഒടുവിൽ അപ്രതീക്ഷിതമായാണ് മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത്. ദേവസ്വങ്ങളിലെ പൂരം നടത്തിപ്പുകാർ ഉൾപ്പെടെയുള്ളവർ ദുരന്തത്തിൽ പൊലിഞ്ഞു . ആചാരങ്ങൾ തെറ്റിക്കാതെയും വെടിക്കെട്ട് ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം വെട്ടി കുറച്ചുമാണ് ഇത്തവണ പൂരം നടന്നത്. രാവിലെ പൂരനഗരിയിലേക്ക് ആളൊഴുക്ക് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇലഞ്ഞിത്തറമേളത്തിനും പതിവ് തിക്കുംതിരക്കും ഉണ്ടായില്ല.

Share Article