G
Author
Gramika Team
Published
March 20, 2026

തീയറ്ററിൽ ചിരിപ്പൂരം പടർത്തി പാപ്പനും പിള്ളേരും
പ്രേക്ഷകർ കാത്തിരുന്ന 'ആട്' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം റിലീസായി. ആദ്യ രണ്ടു ഭാഗങ്ങളേക്കാൾ വ്യത്യസ്തമായി രണ്ടു കാലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കഥ പറയുന്ന തരത്തിലാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി പാപ്പനും അറക്കൽ അബുവും ഡ്യൂഡുമെല്ലാം ഇത്തവണയും പൊട്ടിചിരിപ്പിച്ച് മികച്ച കയ്യടി നേടിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം 100 കോടിക്ക് മുകളിൽ പോകുമെന്നും പ്രവചനങ്ങളുണ്ട്. നാലാം ഭാഗത്തിനുള്ള കൊളുത്തുമിട്ടാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.