G
Author
Gramika Team
Published
June 10, 2026

തിരിച്ചടിയായി ഹാർദിക് പാണ്ഡ്യ പുറത്ത്
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്ത്. കായികക്ഷമത വീണ്ടെടുത്തതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നുവെങ്കിലും വീണ്ടും പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പരിക്കേറ്റ സൂപ്പർ താരം വിരാട് കോലി പരമ്പരയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ഹാർദിക്കും പുറത്താകുന്നത്. ഹാർദിക് പാണ്ഡ്യയെയും രോഹിത് ശർമയെയും അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കളിക്കുകയുള്ളൂവെന്ന് നേരത്തേ തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പാണ്ഡ്യ ഫിറ്റാണെന്ന റിപ്പോർട്ട് ബിസിസിഐക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ അവസാനത്തെ പരിശീലന സെഷന് പിന്നാലെ വീണ്ടും പരിക്കേറ്റതായാണ് വിവരം. താരത്തിന് ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും.