G

Author

Gramika Team

Published

June 3, 2026

തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം

തിയേറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം

സിനിമാപ്രേമികൾക്ക് ആവേശമേകാൻ ജൂൺ മാസത്തിൽ തിയേറ്ററുകളിൽ പുതിയ റിലീസുകളുടെ പെരുമഴക്കാലം തന്നെയാണ് എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞതും മുതൽ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂൺ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്‍ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്‍റെ റിലീസ് ജൂൺ 5-നാണ്. ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസും ജൂൺ 5-നാണ്. ആര്യ നായകനായെത്തുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിന്‍റെ റിലീസ് ജൂൺ 25-നാണ്. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോര്‍ജ്ജ് ചിത്രവും ജൂണിൽ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ജൂൺ 5-ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്.

Share Article