G

Author

Gramika Team

Published

July 10, 2026

താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

താമരശ്ശേരി: ദേശീയപാത താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിൽ കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് പരിക്കേറ്റു. ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ മനു പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺ സജിയുടെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share Article