N
Author
News desk
Published
January 29, 2026

തലശ്ശേരി നഗരത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകും
തലശ്ശേരി: നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു. അതിനുള്ള 'പ്രോജക്ട് സിറ്റി വാച്ച്' പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച 60 സിസിടിവി ക്യാമറകളുടെ ഉദ്ഘാടനം ജനുവരി വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 5 ന് തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ് ഐപിഎസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും പൊതുജനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ പ്രധാനയിടങ്ങൾ കേന്ദ്രീകരിച്ച് 60 കാമറകൾ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ കുറ്റകൃത്യങ്ങൾ തടയാനും ഗതാഗത നിയന്ത്രണം സുഗമമാക്കാനും സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷനാകും വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ പി.കെ. നിസാർ തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നന്ദഗോപൻ ഐപിഎസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജു പ്രകാശ്, കെ.വി.വി.ഇ.എസ്തലശേരി യൂണിറ്റ് പ്രസിഡന്റ് ജവാദ് അഹമ്മദ്, വ്യാപാരി വ്യവസായി സമിതി തലശേരി, ഏരിയ സെക്രട്ടറി സി പി എം നൗഫൽ,ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അച്യുതൻ,തലശ്ശേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ അശോകൻ പാലോറാൻ എന്നിവർ സംസാരിച്ചു.