G
Author
Gramika Team
Published
May 25, 2026

ഡൽഹി ജയിച്ചുമടങ്ങി, രാഹുലിന് അർധ സെഞ്ചുറി
കൊൽക്കത്ത: ഐ.പി.എൽ. ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തോടെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവിയോടേയും മടക്കം. പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരു ടീമുകളും തമ്മിൽ നടന്ന അപ്രധാന മത്സരത്തിൽ ഡൽഹി 40 റൺസിന് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുത്തപ്പോൾ കൊൽക്കത്ത 18.4 ഓവറിൽ 163 റൺസിന് പുറത്തായി. ഡൽഹി 14 കളികളിൽ 14 പോയിന്റുമായി ആറാം സ്ഥാനത്തും കൊൽക്കത്ത (13) ഏഴാം സ്ഥാനത്തുമായി. വലിയ ലക്ഷ്യം പിന്തുടർന്ന നൈറ്റ് റേഡേഴ്സിനായി ഓപ്പണറായ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (39 പന്തിൽ 63) മാത്രമാണ് പൊരുതിയത്.