G

Author

Gramika Team

Published

May 20, 2026

‘ഡ്രാഗൺ’ ഗ്ലിംപ്സ് തരംഗമാവുന്നു

‘ഡ്രാഗൺ’ ഗ്ലിംപ്സ് തരംഗമാവുന്നു

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ചിത്രമായ ഡ്രാഗൺ' ഗ്ലിംപ്സ് ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. എൻടിആറിനെ ഇതുവരെ കാണാത്ത ലുക്കിലും മാസ് അവതാരത്തിലുമാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. 'കെജിഎഫ്', 'സലാർ' എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്സ് ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 2027 ജൂൺ 11-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

Share Article