G
Author
Gramika Team
Published
July 1, 2026

ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ ആദരിച്ചു
കൂത്തുപറമ്പ്: ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സ്നേഹ സ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു. ഇതിന്റെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോക്ടർ എ.കെ.സഹിനയെ ഉപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ് പി.ദീപക്കുമാർ ഉപഹാര സമർപ്പണം നടത്തി. ബി.ടി കുഞ്ഞു, വി.സി.രാജൻ, കെ.പ്രകാശൻ, ലിസി സ്റ്റൻലി തുടങ്ങിയവർ സംബ ന്ധിച്ചു. കൂത്തുപറമ്പിലേയും പരിസരപ്രദേശങ്ങളിലേയും ഇരുപത് ഡോക്ടർമാരേയാണ് ആദരിച്ചത്.