A

Author

Aparna

Published

February 2, 2026

ട്വന്റി 20 ലോക കപ്പ്: ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്താൻ

ട്വന്റി 20 ലോക കപ്പ്: ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാകിസ്താൻ

ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഫെബ്രുവരി 15ന് ലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുമായുള്ള മത്സരത്തിനിറങ്ങില്ലെന്ന് പാകിസ്താൻ. പാക് സർക്കാറിന്റേതാണ് തീരുമാനം. പാകിസ്താന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ഐസിസി.തീരുമാനത്തിൽ പ്രത്യാഘാതം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകി. നേരത്തേ ബംഗ്ലാദേശ് ടൂർണമെന്റ് ബഹിഷ്കരിച്ചിരുന്നു. ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്താൻ ഗ്രൂപ്പ് മത്സരം. പാകിസ്താൻ സർക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു. തീരുമാനം സംബന്ധിച്ച് പാക് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി.

Share Article