G
Author
Gramika Team
Published
March 2, 2026

ട്വന്റി 20 ലോകകപ്പ് ഇന്ത്യ സെമിയിൽ
കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ 8 ലെ നിര്‍ണായക മത്സരത്തില്‍ വിൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ. സൂപ്പർ 8ലെ വിൻഡീസിന് എതിരായ മത്സരത്തിൽ സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് 19.2 ഓവറിൽ മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡും താരം മറികടന്നു. ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്സിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ആണ് സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പുറത്താകാതെ 50 പന്തിൽ 97 റൺസാണ് സഞ്ജു നേടിയത്.