G
Author
Gramika Team
Published
June 23, 2026

ടൂറിസ്റ്റ് ബസ് ഡ്രൈവറിൽ നിന്നും എംഡി എം എ പിടികൂടി
കണ്ണൂർ: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ബാംഗ്ലൂരിൽ നിന്നും വന്ന ആര്യ ട്രാവൽസിന്റെ ബസിൽ നിന്നും എംഡിഎംഎ പിടികൂടിയത്. പരിശോധനയ്ക്കിടെ ബസ് ഡ്രൈവർ പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിന്റെ കയ്യിൽ നിന്നുമാണ് 9ഗ്രാം എംഡി എം എ പോലീസ് പിടിച്ചത്. ഇത് ഉപയോഗത്തിനും വില്പനക്കുമായി കൊണ്ടുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇരിട്ടി എസ് ഐമാരായ എൻ വിപിൻ, ശ്രീനാഥ്, എ എസ് ഐ സാരംഗ്, പ്രിയേഷ് കണ്ണൂർ റൂറൽ ലഹരി വിരുദ്ധ സ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.