G
Author
Gramika Team
Published
March 6, 2026

ടി20 ലോകകപ്പ് ഇന്ത്യ ഫൈനലിൽ
മുംബൈ: ടി20 ലോകകപ്പ് സെമി ഫെെനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തകർത്ത് ഇന്ത്യ ഫെെനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. മുംബെെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ബാറ്റിങ് വെടിക്കെട്ടുകൾക്കൊടുവിൽ ജയം ഇന്ത്യക്കൊപ്പം നിൽക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 253 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയുടെ വമ്പൻ ജയത്തിൽ കരുത്തായത് സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനമായിരുന്നു. 42 പന്തിൽ 89 റൺസുമായി സഞ്ജു നൽകിയ തുടക്കം ഇന്ത്യക്ക് കരുത്തായി മാറുകയായിരുന്നു. 8 ഫോറും 7 സിക്സും ഉൾപ്പെടെയാണ് മലയാളി താരം കസറിയത്. കളിയിലെ താരമായി മാറാനും സഞ്ജുവിനായി. തുടർച്ചയായ രണ്ടാം മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് സഞ്ജു നേടിയെടുത്തത്