G

Author

Gramika Team

Published

February 7, 2026

ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും

ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും

മുംബൈ: ടി20 ലോക കപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. വൈകുന്നേരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. രാവിലെ 11ന് പാകിസ്താന്‍, നെതര്‍ലന്‍ഡ്സിനെ നേടിരും.കൊളംബോയിലാണ് മത്സരം. വൈകിട്ട് മൂന്നിന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്‌ലന്‍ഡിനെ നേരിടും. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഇന്ത്യ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്.

Share Article