G
Author
Gramika Team
Published
June 15, 2026

ടി 20: പാകിസ്ഥാൻ ഇന്ത്യയോട് തോറ്റു
ബർമിംഗ്ഹാം: വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 64 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്റെ പോരാട്ടം 17 ഓവറിൽ 106ൽ അവസാനിച്ചു. ഇന്ത്യക്കായി ദീപ്തി ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഓപ്പണർ മുനീബ അലിക്ക് മാത്രമാണ്(35 പന്തിൽ 41) പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ദാനയുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ്(44 പന്തിൽ 68) മികച്ച സ്‌കോർ പടുത്തുയർത്തിത്. 9 ഫോറുകളും 2 സിക്‌സുകളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ് .ഹർമൻപ്രീത് കൗർ 36 (35), റിച്ച ഘോഷ് 34 (17) എന്നിവരും മികച്ച പിന്തുണ നൽകി.