G
Author
Gramika Team
Published
June 1, 2026

ജില്ലാതല സ്കൂൾ പ്രവേശനോത്സവം ആയിത്തറ മമ്പറം സ്കൂളിൽ നടന്നു
കണ്ണൂർ: ജില്ലാതല സ്കൂൾ പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ
വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്യ്തു. മതനിരപേക്ഷതയുടെ അടിത്തറപാകുന്ന ഇടമാണ് പൊതുവിദ്യാലയങ്ങളെന്ന് വി കെ സനോജ് എംഎൽഎ.സർക്കാരും കക്ഷിരാഷ്ട്രീയത്തിനതീതമായി നാടും മുന്നിട്ടിറങ്ങിയതോടെ പൊതു വിദ്യാലയങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പുതിയ കാലത്തിനനുസരിച്ച് പൊതുവിദ്യാലയങ്ങൾ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും വി.കെ സനോജ് പറഞ്ഞു. ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടർ പി.വിഷ്ണുരാജ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. കണ്ണൂർ ഡിഡിഇ പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്ന ഉപഹാര സമർപ്പണം നടത്തി. പി രവീന്ദ്രൻ നവാഗതരെ സ്വീകരിച്ചു. എ പ്രദീപൻ , കെ സന്ധ്യാലക്ഷ്മി,സിജാ രാജീവൻ, മുഹമ്മദ് ഫായിസ് അരൂൾ, സൗമ്യ കാരായി, വി സുനിൽ,ഡോക്ടർ എസ് കെ ജയദേവൻ, ഡോക്ടർ കെ വി ദീപേഷ്, കെ ബിന്ദു, പ്രീജിത്ത് മാണിയൂർ, എം രജീഷ് ,എം കെ സുദീർ കുമാർ , വിനോദ് നന്ദിയത്ത്, പി ടി ശ്രീലത,എം ജിഷ ,പി എം സജിത് കുമാർ അധ്യാപക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.