G
Author
Gramika Team
Published
March 6, 2026

ജാസ്ലിയ കാറിടിച്ച് മരിച്ച സംഭവം; പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ. അപകടം നടന്നശേഷം ഒളിവിൽ പോയ സിറിയക്കിനെ ആറാം ദിവസം വാഗമണ്ണില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നേരത്തെ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക് ജോർജിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിലായിരുന്നു.