G
Author
Gramika Team
Published
April 6, 2026

ജയിച്ചേ മതിയാകൂ'; വിജയ വഴിയിലെത്താൻ കൊൽക്കത്ത, ഇന്ന് പഞ്ചാബിനെ നേരിടും
കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്സിനെ നേരിടും. കൊൽക്കത്തയിലെ ഇഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ബാറ്റർമാർക്ക് അനുകൂലമായ സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇവിടെ നടന്ന അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 226 റൺസ് ആണ് അടിച്ചെടുത്തത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ മികച്ച സ്കോർ പ്രതീക്ഷിക്കാം.മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയ്ക്ക് ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി അറിഞ്ഞതോടെ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയിൽ തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ടീമിലെ ഫാസ്റ്റ് ബൗളർമാരുടെ അഭാവമാണ് പ്രധാന തിരിച്ചടി.